HOME
DETAILS

കൊണ്ടോട്ടി വലിയതോടിന് കുറുകെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിച്ചത് 20 കോണ്‍ക്രീറ്റ് പാലങ്ങള്‍

  
backup
May 05 2017 | 05:05 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81

കൊണ്ടോട്ടി: നഗരത്തോട് ചേര്‍ന്നുളള കൊണ്ടോട്ടി വലിയ തോടിന് കുറുകെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിച്ചത് 20 കോണ്‍ക്രീറ്റ് പാലങ്ങള്‍. പ്രധാന റോഡുകളുടെ കുറുകെയും ജലസേചനത്തിനായി വി.സി.ബിയും നിര്‍മിച്ചതോടെയാണ് വലിയതോട് കോണ്‍ക്രീറ്റ് പാലങ്ങളുടെ പിടിയിലമര്‍ന്നത്. കൊണ്ടോട്ടി ജനതാബസാര്‍ ബൈപാസ് മുതല്‍ ചക്കുങ്ങല്‍അരു വിമാനത്താവള റോഡ് വരെയാണ് ഇത്രയും പാലങ്ങള്‍ പണിതിരിക്കുന്നത്.
വിവിധ സമയങ്ങളിലായി പണിത പാലങ്ങള്‍ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്.കൊണ്ടോട്ടി ബൈപാസ് റോഡ് ജനതാബസാര്‍ ഭാഗത്ത് നാലു പാലങ്ങളാണ് അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനടത്ത് തന്നെ പഴയ പാലത്തിന്റെ തൂണുകളും കാണാം. ആശുപത്രിയിലേക്കും സ്വാകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്കുമായി മൂന്ന് പാലങ്ങളുണ്ടിവിടെ. ഇതിന് ഇടക്കായി തോടിനു കുറുകെ ഉപയോഗ ശൂന്യമായ വി.സി.ബിയും കാണാനാകും. വലിയ തോട്ടില്‍ ഫില്ലര്‍ സ്ഥാപിച്ച് നിര്‍മിച്ച പാലങ്ങള്‍ വര്‍ഷക്കാലത്ത് വെള്ളം കുത്തിയൊഴുകി പോവുന്നതിന് തടസമാകുന്നുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നു. കൊണ്ടോട്ടി കൊടിമരം, ദയാനഗര്‍, കൊടാമ്പാടം, ചക്കുങ്ങല്‍ അരു ഭാഗത്തും പാലങ്ങള്‍ക്ക് കുറവില്ല. ദയാനഗര്‍ ഭാഗത്ത് ഒരു പുതിയ പാലത്തിന് കൂടി ലഭിച്ചിട്ടുണ്ട്. നിലവിലെ പാലം വീതി കുറവായതിനാലാണ് പുതിയ പാലം പണിയുന്നത്.
റോഡിന് കൂറുകെ പാലം പണിയുമ്പോഴും കൃഷി ആവശ്യത്തിന് വെള്ളം കെട്ടിനിര്‍ത്താന്‍ സ്ഥാപിച്ച വി.സി.ബികള്‍ പലതും പ്രയോജനമില്ലാതെ നശിക്കുകയാണ്.
ഇരുപത് പാലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പേരിന് അണകെട്ടി വെളളം കെട്ടി നിര്‍ത്തി കൃഷി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി പണിതതാണ് വി.സി.ബികള്‍.
മഴക്കാലത്ത് തോട്ടില്‍ വെള്ളത്തിന്റെ കുത്തിയൊഴിക്കിനെ തടയുന്നതിന് മാത്രമാണ് ഇത്തരം മേല്‍പ്പാലങ്ങളുടെ അവസ്ഥ. ഇതോടെ മഴ കനത്താല്‍ അങ്ങാടിയിലേക്ക് വെളളം ഇരച്ചുകയറുന്നതും പതിവാണ്. തകര്‍ന്നതും ഉപയോഗ്യമല്ലാത്തതുമായ മേല്‍പ്പാലങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്നാവശ്യവും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago