കണ്ടംചിറ പാലം നാളെ നാടിന് സമര്‍പ്പിക്കും
പെരിന്തല്‍മണ്ണ: നിര്‍മാണം പൂര്‍ത്തിയായ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറല്‍ കിഴക്കേ മണലായയെയും ഏലംകുളം പഞ്ചായത്തിലെ മുതുകുര്ശ്ശിയെയും ബന്ധിപ്പിക്കുന്ന കണ്ടംചിറ- ചെമ്പ്രംപള്ളിയാലില് പാലം നാളെ തുറക്കും. നാളെ വൈകീട്ട് നാലിന് മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. 19.5 മീറ്റര്‍ നീളത്തിലും 13.മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
കാല്‍നട യാത്രക്കു സൗകര്യത്തിനായി പാലത്തിന്റെ ഇരുവശവും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. മണലായ ശിവക്ഷേത്രത്തില്‍ നിന്നും സമീപത്തെ പുഴയിലെ ആറാട്ട്കടവില്‍ നിന്നും ക്ഷേത്ര കര്‍മങ്ങള്‍ക്കായി വെള്ളമെടുക്കാനും മറ്റു ക്ഷേത്രആചാരങ്ങള്‍ക്കും ഭംഗം വാരാതിരിക്കാന്‍ 35 ലക്ഷത്തോളം രൂപ ചിലവില്‍ ക്ഷേത്രത്തില്‍ നിന്നും ആറാട്ട്കടവിലേക്ക് സഞ്ചാര സൗകര്യത്തിനായി പാലത്തിനോട് ചേര്‍ന്ന് അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.95 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്റെ ഇരു ഭാഗത്തുമായി 40 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മാണവും പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."