പാടിയോട്ടുചാലില്‍ റോഡ് വീതികൂട്ടലിനിടെ സംഘര്‍ഷം
ചെറുപുഴ: പാടിയോട്ടുചാലില്‍ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റവും സംഘര്‍ഷവും. ടൗണിലെ വളവില്‍ ഓട നിര്‍മാണത്തിന് കെട്ടിടമുടമ സ്ഥലം നല്‍കാത്തതാണ് പ്രശ്നത്തില്‍ കലാശിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണ സമയത്തും പിന്നീടും ഏറെ വിവാദങ്ങളും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതിനു മുന്നിലൂടെ പോകുന്ന ഓവുചാല്‍ നിര്‍മാണത്തിനായി സ്ഥലം ഉടമ സ്ഥലം വിട്ടുനല്‍കാത്തത് മുന്‍പും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ഇപ്പോള്‍ ചെറുപുഴ-പെരിങ്ങോം റോഡ് മെക്കാഡം ടാറിങിന്റെ നിര്‍മാണം പുരോഗമിക്കവേയാണ് ഇവിടെ ഓവുചാല്‍ നിര്‍മാണമാരംഭിച്ചത്. ഇത് തൊട്ടടുത്ത കെട്ടിട ഉടമ തടയുകയും റോഡിലേക്ക് കയറ്റി കുറ്റിയിട്ട് അതിന് പുറത്തുകൂടി ഓവുചാല്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതറിഞ്ഞ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടുകയും വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. പെരിങ്ങോം പൊലിസ് സ്ഥലത്തെത്തി. എസ്.ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്ഥലം ഉടമ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."