ഐ.ഐ.എം.സി കോട്ടയം കാംപസില്‍ ജേണലിസം പി.ജി ഡിപ്ലോമ കോഴ്സ്
കോട്ടയം: മാധ്യമപരിശീലനകേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണേന്ത്യന്‍ കാംപസായ കോട്ടയത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ മലയാളം ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്ക് സമര്‍ഥരായ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയെന്നതാണ് കോഴ്‌സിന്റെ ഉദ്ദേശമെന്ന് ഐ.ഐ.എം.സി.സി ഡയറക്ടര്‍ ജനറല്‍ കെ ജി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴ്‌സിന്റെ പ്രവേശന പരീക്ഷ മെയ് 27ന് നടക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മെയ് 14 ആണ്. ംംം.ശശാര.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരമുള്ള സംവരണ സീറ്റുകള്‍ കോഴ്‌സിന് ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എം.ജി സര്‍വകലാശാല പരിസരത്താണ് ഐ.ഐ.എം.സിയുടെ കോട്ടയം കാംപസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐ.ഐ.എം.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."