HOME
DETAILS
MAL
സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി
backup
May 05 2017 | 18:05 PM
തിരുവനന്തപുരം: സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി. സുധാകരന് നിയമസഭയെ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഫലപ്രദമായ നടപടിയെടുക്കാന്‍ സംവിധാനങ്ങള്‍ ആവിഷ്കരിച്ചുവരികയാണ്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ദേശീയ തലത്തില്‍ 60 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലും ആനുപാതിക വര്‍ധനവുണ്ട്. ശാസ്ത്രീയ തെളിവ് ശേഖരണത്തിന് സംസ്ഥാനത്ത് കാലതാമസം ഉണ്ടാകുന്നുണ്ട്.
സി ഡാക് ആണ് മുന്‍ഗണനാടിസ്ഥാനത്തില്‍ ഇക്കാര്യം ചെയ്യുന്നത്. നടപടികള്‍ വൈകുന്നതുകാരണം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നതിനും കാലതാമസം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."