കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: എം.എം ഹസന്‍
പത്തനംതിട്ട: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടിയേറ്റ സാഹചര്യത്തില്‍ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. സര്‍ക്കാരിന് പിഴ ചുമത്താന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കോടതി ചെലവ് മുഖ്യമന്ത്രി സ്വന്തം കൈയില്‍ നിന്ന് നല്‍കണം. സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍, വിധി നടപ്പാക്കാതിരിക്കാനാണ് വ്യക്തതാ ഹരജിയുമായി കോടതിയെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. കെ.എം മാണിയുമായും ജോസ് കെ. മാണിയുമായും കോണ്‍ഗ്രസ് സഹകരിക്കില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ സമര്‍ദ്ദത്തിലാക്കിയത് മാണിയാണെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."