കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍
കൊട്ടാരക്കര: നിയമ പ്രശ്‌നങ്ങള്‍ അടക്കമുള്ള പ്രതിസന്ധികള്‍ മറികടന്ന് കൊട്ടാരക്കര മിനിസിവില്‍സ്റ്റേഷന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടന്നു. മൂന്ന് മാസത്തിനകം പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം. അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
വി.എസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് മിനിസിവില്‍സ്റ്റേഷന് അനുമതി ലഭിച്ചത്. 9.41 കോടി രൂപയായിരുന്നു അടങ്കല്‍ തുക. നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പിന്നീട് രണ്ട് വര്‍ഷത്തിലധികം പണി തടസപെട്ടു. രണ്ട് കോടിയോളം രൂപയുടെ കുടിശിക തുക ലഭിക്കാനും കരാര്‍ തുക വര്‍ധിപ്പിക്കുന്നതിനും കരാറുകാരന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കുടിശികയായ തുക അനുവദിച്ചെങ്കിലും കരാര്‍ തുകയില്‍ വര്‍ധനവ് അനുവദിച്ചില്ല. സിവില്‍സ്റ്റേഷനൊപ്പം കൂറ്റന്‍ മഴവെള്ള സംഭരണിയുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."