യു.പിയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് കനാലില്‍ മറിഞ്ഞ് 14 മരണം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം വീതം പ്രഖ്യാപിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു. 28ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 3.30നും നാലിനുമിടയില്‍ സംസ്ഥാനത്തെ ഇറ്റാ ജില്ലയിലെ ജലേശ്വറിനടുത്തുള്ള സറായ് നീമിലായിരുന്നു അപകടം.
ജലേശ്വറിലെ നാഗ്ലാ ലാല്‍ സിങ്ങില്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. എല്ലാവരും ആഗ്രാ ജില്ലയിലെ ശംശാദ്ബാഗ് നഗരിയ ഗ്രാമത്തിലുള്ളവരാണ്. രണ്ട് അടിയോളം താഴ്ചയില്‍ വെള്ളമുണ്ടായിരുന്ന പാതയോരത്തെ കനാലിലേക്കാണ് ട്രക്ക് മറിഞ്ഞുവീണത്.
അപകടത്തില്‍ പരുക്കേറ്റവരെ ആഗ്രയിലെ എസ്.എന്‍ ആശുപത്രിയിലും ഇറ്റാ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് സത്യാര്ഥ് അനിരുദ്ധ് പങ്കജ് പറഞ്ഞു. പുലര്‍ച്ചെയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."