ആറ് പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം മണ്ണൂക്കാട് വൈദ്യുതി എത്തി
ഉടുമ്പന്നൂര്‍: തലമുറകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മണ്ണൂക്കാട് പ്രദേശത്ത് വൈദ്യുതി എത്തി. 60 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷമാണ് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മണ്ണൂക്കാട് പ്രദേശത്ത് വൈദ്യുതി എത്തുന്നത്. വനത്തിനുള്ളില്പ്പെട്ട മണ്ണൂക്കാട് ഗ്രാമത്തില്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതായിരുന്നു വൈദ്യുതി കിട്ടാക്കനിയാകാന്‍ കാരണം.
ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ മൂലം കിലോമീറ്റുകളോളം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച ശേഷമാണ് ഇവിടെ 11 കെ.വി. വൈദ്യുതി ലഭ്യമാക്കിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ സതീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോമി അഗസ്റ്റിന് പുളിക്കല്‍, ജിജി സുരേന്ദ്രന്, ബേസില്‍ ജോണ്‍, രാജീവ് ഭാസ്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണ്സണ് കുര്യന്, സിന്ധു പ്രകാശ്, നൈസ് ഡെനില്‍, ബീന സോമന്, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെആര്‍.സോമരാജ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ എല്‍ദോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പന് സ്വാഗതവും റോയി ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."