ഗ്രാന്റ് മുഫ്തിക്ക് അനുകൂലമായി മാനനഷ്ടക്കേസ്
സിഡ്‌നി: ആസ്‌ത്രേലിയയിലെ സുന്നി പണ്ഡിതനും ഗ്രാന്റ് മുഫ്തിയുമായ ഡോ. ഇബ്‌റാഹിം അബൂ മുഹമ്മദ് ദി ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന് എതിരേ നല്‍കിയ മാനഷ്ടക്കേസില്‍ അനുകൂല വിധി. 2015ലെ പാരിസ് ഭീകരാക്രമണത്തെ അപലപിച്ച് മുഫ്തി പ്രസ്താവന ഇറക്കിയില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമ രാജാവ് റൂപര്‍ട് മാര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സിഡ്‌നി ആസ്ഥാനമായ പത്രമാണ് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയത്. മുഫ്തിയെ അവഹേളിക്കുന്ന ലേഖനം പത്രം പ്രസിദ്ധീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ന്യൂ സൗത്ത് വെയ്ല്‍സിലെ സുപ്രിംകോടതിയാണ് മുഫ്തിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതെന്ന് ആസ്‌ത്രേലിയന്‍ നാഷനല്‍ ഇമാംസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. എത്ര തുക കോടതി ശിക്ഷ വിധിച്ചുവെന്ന് വ്യക്തമാക്കാന്‍ മുഫ്തിയുടെ അഭിഭാഷകന്‍ മുസ്തഫ ഖൈര്‍ തയാറായില്ല. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഡോ. ഇബ്‌റാഹിം അബൂ മുഹമ്മദ് ആസ്‌ത്രേലിയയിലെ ഏറ്റവും പ്രധാന പണ്ഡിതനാണ്. ദി അണ്‍ വൈസ് മുഫ്തി എന്ന ലേഖനമാണ് കോടതി കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."