കൂത്താട്ടുകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്
കൂത്താട്ടുകുളം : എം.സി റോഡില്‍ കൂത്താട്ടുകുളത്ത് കാലിക്കട്ട് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 4.30 ടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തൊടുപുഴയില്‍ നിന്നും വൈക്കത്തേക്ക് പോകുകയായിരുന്ന ബസും തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയിലേക്ക് വട്ടം തിരിഞ്ഞാണ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ മനോജിന് സാരമായ പരുക്കുണ്ട്. എസ്.ഐ ഇ.എസ് സാംസണിന്റെ നേതൃത്വത്തില്‍ പൊലിസും കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെ.എസ്.ടി.പി നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പാണ് ഇവിടെ റോഡ് ടാറിങ് നടന്നത്. നാലു മണിയോടെ പെയ്ത മഴയത്ത് വാഹനങ്ങളില്‍ ഒന്ന് തെന്നിയതാകം അപകടകാരണമെന്ന് വിലയിരുത്തുന്നു.
അപടത്തില്‍ പരുക്കേറ്റവര്‍ ലോറി ഡ്രൈവര്‍ മാവേലിക്കര വലിയപറമ്പില്‍ ഉണ്ണി (36), ഉണ്ണിയുടെ മകന്‍ ആരോമല്‍, (17), ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം എടത്തില്‍ മനോജ് (50) കണ്ടക്ടര്‍ രാമപുരം പുത്തന്‍പുരയ്ക്കല്‍ ഷിനോജ് (37), ബസ് യാത്രക്കാരായ കാക്കൂര്‍ പുത്തുന്‍പുരയ്ക്കല്‍ ജോസ്മി (25) കൂത്താട്ടുകുളം പടിക്കല്‍ അനാമിക (24), ആലപ്പുഴ കിഴക്കേ താമരക്കല്‍ വാസന്തി (56), മുത്തലപുരം കൂരാപ്പാറ ഷിജു (25), നോര്‍ത്തുമുളക്കുളം പോത്തന്‍ മാട്ടേല്‍ ഷീല (38) മകള്‍ പാര്‍വ്വതി (16), മണീട് തട്ടുംപുറത്ത് എലിശുബ(25), ചേര്‍ത്തല പുത്തന്‍വീട്ടുവേലി ഗീത (46), വടകര കല്ലോലിക്കല്‍ ശാരി (27), വൈക്കം ശ്രീലക്ഷ്മിയില്‍ ഭഗവത് (20) ഉഷാഭഗവത് (62), മുളക്കുളം, പ്രദീപ് (12), ചേര്‍ത്തല പുത്തന്‍വേലയില്‍ രമേശന്‍ (53), മുഹമ്മ കിഴക്കേതാമരക്കല്‍ ഹരിചന്ദ്രന്‍ (64), കൂത്താട്ടുകുളം വന്‍നിലത്തില്‍ ലിജി സന്തോഷ് ( 27), വടകര പ്‌ളാക്കല്‍ ടീനാ ജോണ്‍സന്‍ (24), പാലക്കുഴ തോട്ടുപുറത്ത് ജോല്‍സ(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."