ദേശീയ സ്‌കൂള്‍ കനോയിങ്: കേരളത്തിന് വെങ്കലം
ആലപ്പുഴ: ഗ്വാളിയറിലെ ബിന്ദില്‍ നടന്ന ദേശീയ സ്‌കൂള്‍ കനോയിങ് ആന്‍ഡ് കയാക്കിങ് മത്സരത്തില്‍ കേരളത്തിന് വെങ്കലം. പെണ്‍കുട്ടികളുടെ ഡ്രാഗണ്‍ ബോട്ട് 200 മീറ്റര്‍ മത്സരത്തിലാണ് വെങ്കലം ലഭിച്ചത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍, ഫോഴ്‌സില്‍ നിന്നായി 32 ഓളം ടീമുകളാണ് മത്സരിച്ചത്. സാമ്പത്തിക അഴിമതിയെ തുടര്‍ന്ന് സംസ്ഥാന കനോയിങ് അസോസിയേഷനെ ദേശീയ ഫെഡറേഷന്‍ പിരിച്ചുവിട്ട സാഹചര്യത്തില്‍ താത്കാലിക കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടീമിനെ അയച്ചത്. മികച്ച പ്രകടനം പ്രതീക്ഷിച്ച കേരളത്തിന് നിരാശരായാണ് മടങ്ങേണ്ടി വന്നത്. 57 അംഗ ടീമിന് കിറ്റോ, അലവന്‍സോ പരിശീലനത്തിന് സാഹചര്യമോ ഒരുക്കാതെയാണ് ടീമിനെ അയച്ചത്. കേരള താരങ്ങള്‍ പരിശീലിക്കേണ്ട ബോട്ടുകള്‍ കര്‍ണാടകയ്ക്ക് വാടകയ്ക്ക് നല്‍കിയതോടെ താരങ്ങള്‍ മതിയായ പരിശീലനമില്ലാതെയാണ് മത്സരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സ്‌പോര്‍ട്‌സ് മന്ത്രിയെയും ദേശീയ കായിക മന്ത്രാലയത്തെയും സമീപിക്കുമെന്ന് ടീം മാനേജരും അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. അനില്‍ബോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."