ക്യാംപില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആശ്വാസ കിറ്റ്
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് ഇരയായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ സര്‍ക്കാര്‍ വക ആശ്വാസ കിറ്റ്.
22 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാംപുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പുറത്തിറക്കി.സ്വകാര്യ വ്യക്തികളും സംഘടനകളും ക്യാംപുകളിലേക്ക് നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കണക്കെടുത്തതിനു ശേഷം കിറ്റ് തയ്യാറക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഓരോ ജില്ലയിലും കണക്കെടുപ്പ് തുടങ്ങി.
കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും സ്വന്തം നിലയ്ക്കു ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കൂ.ക്യാംപുകളില്‍ നിന്നു ആളുകള്‍ മടങ്ങുന്നതിനനുസരിച്ചാണ് കിറ്റ് നല്‍കുക. ഇതിന് അതാത് ക്യാംപുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അഞ്ചു കിലോ അരി, പയര്‍,പരിപ്പ്,വെളിച്ചെണ്ണ,പഞ്ചസാര, ചെറിയ ഉള്ളി,ബീന്‍സ് എന്നിവ 500 ഗ്രാം വീതവും, ഒരു കിലോ സവാളയും, ഉരുള കിഴങ്ങും, സാമ്പാര്‍ പൊടി, ചില്ലി പൗഡര്‍ എന്നിവയുടെ 200 ഗ്രാം പാക്കറ്റും, 100 ഗ്രാം മല്ലിപ്പെടി പാക്കറ്റും, 50 ഗ്രാം മഞ്ഞള്‍പ്പൊടി പാക്കറ്റും,ഒരു മീഡിയം സൈസ് ബക്കറ്റും, ഒരു ബാത്തിങ്ങ് കപ്പും, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, കൈലി മുണ്ട്, നൈറ്റി എന്നിവ ഓരോന്നു വീതവും, 4 ടൂത്ത് ബ്രഷും, രണ്ടു ജോഡി കുട്ടികള്‍ക്കുള്ള വസ്ത്രവുമാണ് കിറ്റിലുണ്ടാകുക. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യാംപുകളിലെ ചെറിയ അസൗകര്യങ്ങള്‍ പോലും പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് 3,527 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,37,991 കുടുംബങ്ങളില്‍ നിന്നായി 13,43,447 അംഗങ്ങളാണുള്ളത്. ക്യാംപുകളില്‍ ഭക്ഷണവും മരുന്നും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ നല്ല നിലയില്‍ തന്നെ പുരോഗമിച്ചുവരികയാണ്.
യുവാക്കളും യുവതികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഇവരെ പ്രാദേശികമായി വിന്യസിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
പൊലിസും ഫയര്‍ഫോഴ്
സും ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനവും സജീവമായിത്തന്നെ പ്രവര്‍ത്തനരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."