HOME
DETAILS

പ്രളയത്തില്‍ മുങ്ങി പമ്പ് ഹൗസ്; കുടിവെള്ളമില്ലാതെ അറുനൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍

  
backup
August 24 2018 | 03:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa

കോട്ടത്തറ: പ്രളയം ദുരിതം വിതച്ച കോട്ടത്തറ പഞ്ചായത്തുകാരുടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ശക്തമായ മഴയില്‍ ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസില്‍ വെള്ളംകയറി മോട്ടോറുകള്‍ നശിച്ചതോടെയാണ് അറുനൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയത്.
കഴിഞ്ഞ 10 ദിവസത്തിലധികമായി പമ്പ് ഹൗസില്‍ നിന്ന് വെള്ളമടിക്കാനായിട്ടില്ല. 35, 20 എച്ച്.പി കപ്പാസിറ്റികളുള്ള രണ്ടു മോട്ടോറുകളാണ് വെള്ളം കയറി നശിച്ചിരിക്കുന്നത്. പമ്പ് ഹൗസിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലാണ് ഇപ്പോഴും. മോട്ടോറുകളുടെ സ്റ്റാര്‍ട്ടര്‍, വയറിങുകള്‍ തുടങ്ങിയവയെല്ലാം നശിച്ചു. ഏകദേശം ഒന്‍പത് ലക്ഷം രൂപയെങ്കിലും വേണം പമ്പ് ഹൗസ് പ്രവര്‍ത്തന ക്ഷമമാകാന്‍.
വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതാണ് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ഈ പമ്പ് ഹൗസ്. മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്.
കോട്ടത്തറ പഞ്ചായത്തിലെ ഏതാണ്ട് നിരവധി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തുന്നത് ഈ പദ്ധതി വഴിയാണ്. പഞ്ചായത്തിലാകെ 126 ഗാര്‍ഹിക കണക്ഷനുകള്‍ക്കും 96 പബ്ലിക് ടാപ്പുകളിലേക്കും 15 നോണ്‍ ഡൊമെസ്റ്റിക് കണക്ഷനുകള്‍ക്കും ഇവിടെ നിന്നാണ് വെള്ളമെത്തിക്കുന്നത്. കരിഞ്ഞകുന്ന്, കോട്ടത്തറ ടൗണ്‍, വെണ്ണിയോട്, വാളല്‍, മെച്ചന, മൈലാടി, മേലെ മൈലാടി, പള്ളിക്കുന്നത് തുടങ്ങിയ പ്രദേശങ്ങളിലെ 450ലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ഈ കുടിവെള്ള പദ്ധതിയേയാണ്. പ്രളയത്തെത്തുടര്‍ന്ന് കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും ചെളി നിറഞ്ഞ് മലിനമായ സാഹചര്യത്തില്‍ പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്നു പമ്പ് ഹൗസ്. എന്നാല്‍ പാടെ നശിച്ച ഈ പമ്പ് ഹൗസില്‍ നിന്ന് ഇനി എന്ന് വെള്ളം പമ്പ് ചെയ്ത് തുടങ്ങാനാവുമെന്ന് പോലും അധികൃതര്‍ക്കറിയില്ല.
അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വരുന്ന തുക എത്രയും പെട്ടെന്ന് അനുവദിച്ച് പ്രളയത്തില്‍ എല്ലാം തകര്‍ന്ന ഇവിടത്തുകാര്‍ക്ക് കുടിവെള്ളമെങ്കിലും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago