എല്ലാ ബാങ്ക് ലോണുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം: എം.കെ രാഘവന്
കോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി പ്രത്യക്ഷമായും പരോക്ഷമായും അഭിമുഖീകരിക്കുന്ന കേരളീയരുടെ എല്ലാതരം ബാങ്ക് ലോണുകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു.
തവണകള്‍ മുടങ്ങിയതിന്റെ പേരില്‍ സഹകരണദേശസാത്കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.
ജീവിതോപാധിയും സ്വത്തും കൃഷിയും പാര്‍പ്പിടവും നഷ്ടപ്പട്ടവരാണ് ഏറെയും.
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ മലയാളികള്‍ ഏറെ കാലം കാത്തിരിക്കേണ്ടി വരും.
അതിനാല്‍ കാര്‍ഷിക വ്യാവസായിക വ്യക്തിഗത ലോണുകളിന്മേല്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എം.കെ രാഘവന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."