അപകടഭീഷണിയില്‍ വീടുകള്‍
കോഴിക്കോട്: മഴയ്ക്ക് ശമനമായെങ്കിലും അതിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ ജില്ലയെ വിട്ടൊഴിയുന്നില്ല. വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും മിക്കയിടത്തും താമസം സാധ്യമല്ല. ചെളിനിറഞ്ഞ് മലിനമായ വീടുകളുടെ ശുചീകരണം നടന്നുവരികയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും ജില്ല നേരിടുന്നുണ്ട്. വെള്ളം കെട്ടിനിന്നതിനാല്‍ പല വീടുകളുടെയും ഭിത്തികള്‍ക്കും കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ താമസിക്കുന്നത് കൂടുതല്‍ അപകടമാണെന്നാണു വിലയിരുത്തല്‍.
ജില്ലയില്‍ 171 വീടുകള്‍ പൂര്‍ണമായും ഇല്ലാതായെന്നാണ് പ്രാഥമിക കണക്ക്. കൂടാതെ നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പുനര്‍നിര്‍മാണം അത്ര എളുപ്പമല്ല.
ജില്ലയില്‍ തകര്‍ന്ന മിക്ക റോഡുകളും പുനര്‍നിര്‍മിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."