കറങ്ങികൊണ്ടിരുന്ന ഫാന്‍ താഴെ വീണു
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിന്ന ഫാന്‍ താഴെ വീണു.
ഇന്നലെ രാവിലെ 11.30 ന് ഇ.എന്‍.റ്റി ഒ.പിയിലെ നേഴ്‌സിംഗ് മുറിയിലായിരുന്നു സംഭവം യൂനിറ്റ് മേധാവിയെ രോഗികള്‍ കാണുന്നതിന് മുന്‍പ്, നേഴ്‌സിംഗ് മുറിയുടെ മേശപ്പുറത്ത് ഒ.പി. ചീട്ട് വയ്ക്കണം. അവിടെ നിന്നും ക്രമമനു സിരിച്ചാണ് രോഗികളെ ഡോക്ടറെ കാണുവാന്‍അകത്തേക്ക് കയറ്റി വിടുന്നത്. ഇങ്ങനെ നേഴ്‌സുമാരുടെ രോഗികളുടെ പേര് വിളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു മുകളില്‍ നിന്നും വലിയ ശബ്ദത്തോടെ ഫാന്‍ താഴെക്ക് പതിച്ചത്.നേഴ്‌സിന്റെ തോളില്‍ ഫാനിന്റെ ലീഫ് മുട്ടിയെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താഴെ വീണ ഫാനിന്റെ മുന്നു ലീഫുകളും വളഞ്ഞു പോകുകയും ചെയ്തു.കാലപ്പഴക്കമുള്ളവയറിംഗ് ആയതു കൊണ്ടാണ് താഴെ വീഴാന്‍ കാരണമെന്ന് അധികൃതര്‍.എന്നാല്‍ വയറിംഗ് സംവിധാനം തകരാറിലാണെന്നും, ഏതു സമയവും ഫാനുകള്‍ താഴെ വീഴാന്‍ സാദ്ധ്യതയുണ്ടെന്നും, മെഡിക്കല്‍ കോളജിലെ ഇലട്രിക് വിഭാഗത്തെ അറിയിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."