രമ്യാ ഹരിദാസിനെ വാര്‍ഡിലേക്ക് മാറ്റി; പരുക്ക് സാരമുള്ളതെന്ന് ഡോക്ടര്‍മാര്‍
വടക്കാഞ്ചേരി: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരുക്ക് സാരമുള്ളതെന്ന് ഡോക്ടര്‍മാര്‍. രമ്യയുടെ കണ്ണിനും പുറത്തും നെഞ്ചിലുമാണ് പരുക്ക്.
കഴിഞ്ഞ ദിവസം ആലത്തൂരില്‍ വച്ചാണ് രമ്യയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പ്രചാരണം തീര്‍ന്ന് മടങ്ങുകയായിരുന്ന യു.ഡി.എഫ് സംഘത്തിനുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സംഘടിതമായി കല്ലെറിയുകയായിരുന്നുവെന്നാണ് യു.ഡി.എഫിന്റെ പരാതി. അനില്‍ അക്കര എം.എല്‍.എക്കും പരുക്കേറ്റിരുന്നു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യയെയും അനില്‍ അക്കരയെയും രാത്രിയിലാണ് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ആദ്യം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഇരുവരെയും ഇന്നലെ രാവിലെയോടെ വാര്‍ഡിലേക്ക് മാറ്റി. തുടര്‍ന്ന് അനില്‍ അക്കര എം.എല്‍.എ ആശുപത്രി വിട്ടു. പി.ടി തോമസ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ടി.വി ചന്ദ്രമോഹന്‍, പി.എ മാധവന്‍ തുടങ്ങിയവര്‍ രമ്യയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."