മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയാക്കണം: സമരസമിതി
കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലഹീനമാണെന്നും ഇവിടെ പുതിയ ഡാം പണിയണമെന്നും ആവശ്യപ്പെട്ട് 12 വര്‍ഷമായി ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി സമരംചെയ്യുകയാണ്.
ഈ ആവശ്യം ആരും മുഖവിലക്കെടുക്കാതിരുന്നതാണ് 94 വര്‍ഷത്തിനുശേഷം പ്രളയക്കെടുതി ഉണ്ടാകാനിടയാക്കിയത്.
ജലനിരപ്പ് താഴ്ത്തണമെന്ന കേരള മുഖ്യമന്ത്രിയുടെ ആവശ്യം തമിഴ്‌നാട് തള്ളി. ഇത് ധിക്കാരപരമായ നിലപാടാണ്. പ്രധാനമന്ത്രി ഇടപെട്ടതിനെതുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തയാറായത്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണം. പുതിയ ഡാം പണിതാല്‍ മാത്രമേ ശാശ്വതപരിഹാരം കാണാന്‍ കഴിയൂ.
അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ കെ.എന്‍. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സമരസമിതി നേതാക്കളായ പോള്‍ തോമസ്, ഇ.ജെ. ജോസഫ്, ഷാജി പി. ജോസഫ്, കെ.പി.എം സുനില്‍ എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."