HOME
DETAILS

അതീവ സുരക്ഷയില്‍ മലയോര മേഖലയിലെ പോളിങ് ബൂത്തുകള്‍

  
backup
April 23 2019 | 01:04 AM

%e0%b4%85%e0%b4%a4%e0%b5%80%e0%b4%b5-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae

താമരശ്ശേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി അതീവ സുരക്ഷയൊരുക്കി മലയോര മേഖലയിലെ പോളിങ് ബൂത്തുകള്‍. മാവോയിസ്റ്റ് ഭീഷണിയുള്ള 17 ബൂത്തുകള്‍ക്കാണ് ഇക്കുറി അതീവ സുരക്ഷ ഒരുക്കിയത്.
പുതുപ്പാടി പഞ്ചായത്തിലെ അടിവാരം, വള്ളിയാട്, മണല്‍വയല്‍, മൈലള്ളാംപാറ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങളിലായുള്ള ഒമ്പത് ബൂത്തുകള്‍ക്കും കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, ചെമ്പുകടവ് എന്നിവിടങ്ങളിലെ രണ്ട് കെട്ടിടങ്ങളിലായുള്ള എട്ട് ബൂത്തുകള്‍ക്കുമാണ് കനത്ത സുരക്ഷയൊരുക്കിയത്. മൈലള്ളാംപാറ യു.പി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, മണല്‍വയല്‍ സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, വള്ളിയാട് മദ്‌റസയിലെ ഒരു ബൂത്ത്, അടിവാരം എല്‍.പി സ്‌കൂളിലെ മൂന്നു ബൂത്ത്, അടിവാരം മദ്‌റസയിലെ ഒരു ബൂത്ത്, നൂറാംതോട് സ്‌കൂളിലെ നാല് ബൂത്ത്, ചെമ്പുകടവ് സ്‌കൂളിലെ നാല് ബൂത്ത് എന്നിവയാണ് മാവോയിസ്റ്റ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചുരം മേഖലയിലും കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, വട്ടച്ചിറ, തുഷാരഗിരി മേഖലകളിലും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെയും മാവോയിസ്റ്റുകള്‍ രംഗത്തെത്തയിരുന്നു.  ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും നാലുവീതം സായുധരായ കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഒരു എസ് ഐ യും അഞ്ച് പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാവും.ഇതിനു പുറമെ അര്‍ധ സൈനിക വിഭാഗവുമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago