വോട്ടര്‍മാര്‍ കൂടി; കൂടുമോ പോളിങ്?
കോഴിക്കോട്: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ജില്ലയില്‍ വോട്ടര്‍മാര്‍ കൂടിയെങ്കിലും പോളിങ് കൂടുമോയെന്നാണ് ഇനി അറിയേണ്ടത്.
കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് കൂടുമെന്നാണ് ഇരു മുന്നണികളും വിലയിരുത്തുന്നത്. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ പേര്‍ക്ക് ബോധ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടല്‍ ഇതിന് മുഖ്യഘടകമായി കരുതുന്നു.
മത്സരങ്ങള്‍ തീപാറിയതോടെ മുന്നണികളുടെ വീറുംവാശിയുമുള്ള പ്രചാരണവും കൂടുതല്‍ പേരെ ബൂത്തിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2016 ലേക്കാള്‍ രണ്ടു ലക്ഷം വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ കൂടുതലായുള്ളത്. 2016ല്‍ 23,11,404 വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണ 26, 01605 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 1093 ഇടങ്ങളിലായി 2174 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. മൂന്നു ഓക്‌സിലിറി പോളിങ് ബൂത്തുകളും 182 മാതൃകാ പോളിങ് സ്‌റ്റേഷനുകളുമാണ്. 12 പോളിങ് സ്‌റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടാവുക.
കോഴിക്കോട് മണ്ഡലത്തില്‍ 301 ഉം വടകരയില്‍ 833 ഉം പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."