വ്യാപാരികള്‍ നാല് വീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കും
വടക്കാഞ്ചേരി : പ്രളയത്തില്‍ വീട് തകര്‍ന്ന നാല് കുടുംബങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി. നഗരസഭയുടെ നിര്‍ദ്ദേശാനുസരണം ഒരു വ്യക്തിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ അഞ്ച് ലക്ഷം രൂപ സംഘം മാറ്റി വെച്ചതായി പ്രസിഡന്റ് ഇ.കെ ദിവാകരന്‍ അറിയിച്ചു. ഉത്രാളി പൂരം ഏകോപന സമിതിയും ദുരിതാശ്വാസവുമായി രംഗത്തെത്തി. ഒരു ലക്ഷം രൂപ മന്ത്രി എ.സി മൊയ്തീന് സമിതി കൈമാറി.
ചീഫ് കോഡിനേറ്റര്‍ സി.എ ശങ്കരന്‍ കുട്ടിയാണു ചെക്ക് നല്‍കിയത്. അകമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.എസ് രാഘവന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് അനില്‍ അക്കര എം.എല്‍.എ യെ ഏല്‍പിച്ചു. ഓട്ടുപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി നഗരസഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ ലക്ഷം രൂപ സംഭാവന ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് വികാരി ഫാ: മാത്യു കുളങ്ങാട്ടിലില്‍ നിന്നു ചെക്ക് സ്വീകരിച്ചു. പാര്‍ളിക്കാട് യുവധാര ക്ലബ്ബ് അരലക്ഷം രൂപ നല്‍കി. വടക്കാഞ്ചേരി ഐ.സി.ഐ.സി.ഐ ബാങ്ക് 55,000 രൂപയാണ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."