തകര്‍ന്ന കൂരക്ക് പകരം 10 ദിവസം കൊണ്ട് വീട് നിര്‍മിച്ച് നല്‍കി നാട്ടുകാര്‍
കുന്നംകുളം : തിമിര്‍ത്താടിയ പേമാരി തകര്‍ത്ത കൂരയ്ക്ക് പകരം പത്ത് ദിവസം കൊണ്ട് അന്തിയുറങ്ങാന്‍ വീട് നിര്‍മ്മിച്ച് നല്‍കി. വടുതലയിലെ നാട്ടുകാരെ അഭിന്ദിക്കാതെ തരമില്ല.
ഇഴ ജന്തുക്കളെ പേടിച്ച് രാത്രിയില്‍ മക്കള്‍ക്ക് കാവലിരുന്ന പാര്‍വ്വതിയെന്ന വീട്ടമ്മയ്ക്ക് ഒടുവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറുതെങ്കിലും ഒരു വീടായി.
ഭര്‍ത്താവ് ഉപേക്ഷിക്കപെട്ട പാര്‍വ്വതി എന്ന വീട്ടമ്മയുടെ ദുരിതം മുന്‍പും വാര്‍ത്തകളിലും സമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചായായിട്ടുണ്ട്. ഒമ്പതാംക്ലാസ്സ് വിദ്യാര്‍ഥി വര്‍ക്ക് ഷോപ്പ് ജോലിക്ക് പോയി കുടംബം പുലര്‍ത്തേണ്ട അവസ്ഥയും ഇടിഞ്ഞു വീഴാറായ കൂരയില്‍ അമ്മയും രണ്ട് മക്കളുടേയും താമസവുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ഒരു രാഷട്രീയ കക്ഷി വീട് നിര്‍മ്മിച്ച് നല്‍കാമെന്നുറപ്പ് നല്‍കിയതോടെയാണ് സഹായവുമായി എത്തിയ പ്രദേശിക സംഘടന പിന്‍വാങ്ങിയത്. എന്നാല്‍ ആ പ്രഖ്യാപനം വാര്‍ത്തയിലൊതുങ്ങി.
പിന്നീട് തിമിര്‍ത്താടിയ പേമാരിയില്‍ ആകെയുണ്ടായിരുന്ന ഷെഡും തകര്‍ന്ന് വീണതോടെയാണ് ഡോല ഗള്‍ഫ് എയര്‍ട്രസ്റ്റിന്റെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിയന്തിരമായി വീട് നിര്‍മ്മിക്കാന്‍ തീരുമാനി്ച്ചത്. നാട്ടുകാരുള്‍പെടുന്ന വിവധ സംഘങ്ങളും വ്യക്തികളും സഹായ ഹസ്തവുമായി എത്തി.
വാര്‍പ്പു പലകകളില്‍ ചുമര്‍ തീര്‍ത്ത് ഹാളും അടുക്കളയുമൊക്കെയായി ഒരു കൊച്ചു വീട് അയല്‍വാസിയായ വാസു പത്ത് ദിവസം കൊണ്ട് നിര്‍മ്മിച്ചു തീര്‍ത്തു. മഴ കനത്തില്ലായിരുന്നുവെങ്കില്‍ ഇനിയും മുന്‍പേ വീട് നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നു.
ഒരു ലക്ഷം രൂപക്ക് മേല്‍ ചിലവ് വന്ന വീടിന്റെ താക്കോല്‍ വെള്ളിയാഴ്ച വീട്ടുകാര്‍ക്ക് കൈമാറും. ഓലയും ഷീറ്റും കൊണ്ട് മറച്ച വീട്ടില്‍ ഇഴ ചന്തുക്കളെ ഭയന്നായിരുന്നു ജീവിതം ഇപ്പോള്‍ വാതിലുള്ള വീട്ടില്‍ മനസമാധാനമായി ഉറങ്ങാനാകുമെന്ന വിശ്വാസമാണുള്ളത്.
ഇനി വൈദ്യുതി കൂടി ലഭിച്ചാല്‍ ഏറെ ആശ്വാസകരമാകുമെന്നാണ് ഇവര്‍ പറയുന്നു.
ഇതിന് വാര്‍ഡു കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമം നടത്തണമെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നഹാസ് ഫൈസല്‍, അഷറഫ്, സന്തോഷ്, യൂസഫ്, ജമാല്‍, ഇസ്മയില്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."