നിരവധി മോഷണക്കേസുകളിലെ പ്രതി പൊലിസ് പിടിയിലായി
ഷൊര്‍ണൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി പൊലിസ് പിടിയിലായി. കൂറ്റനാട് കുറ്റുപറമ്പില് രാജേന്ദ്രന് എന്ന മണിച്ചിത്രത്താഴ് രാജേന്ദ്രന് (60) ആണു് പിടിയിലായത്. സമീപ ദിവസങ്ങളില്‍ ഷൊര്‍ണൂര്‍ ആറാണിയില്‍ നടന്ന രണ്ടു മോഷണങ്ങളും,
വാടാനാംകുറുശ്ശിയില്‍ നടന്ന ഒരു മോഷണവും തമ്മിലുള്ള സാമ്യതയാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് വഴിയൊരുക്കിയത്.അടച്ചിട്ട വീടുകളിലായിരുന്നു മൂന്നു് മോഷണങ്ങളും.ആറാണിയിലെ ഒരു വീട്ടില്‍ നിന്ന് മൂന്ന് പവന് ആഭരണവും രണ്ടാമത്തെ വീട്ടില്‍ മൂന്നര പവന് ആഭരണവുമാണ് മോഷണം പോയത്.
വാടാനാംകുറുശ്ശിയിലെ വീട്ടില്‍ നിന്ന് എല്‍.സി.ഡി.ടിവിയും സ്റ്റൈബിലൈസറും റെയ്ബണ്‍ ഗ്ലാസുമാണ് മോഷ്ടിച്ചത്. അടച്ചു പൂട്ടി പോയ വീടുകളുടെ മുന്‍വാതില്‍ തുറന്നു പിന്‍വാതില്‍ തുറന്നിട്ടതിന് ശേഷമാണ് മോഷണം നടത്തിയിരുന്നത്.മുന്‍വാതില്‍ അടച്ച ശേഷം പിന്‍വാതിലിലൂടെയാണ് ഈ സമാനത മൂന്ന് മോഷണവും ഒരാളാണ് നടത്തിയതെന്ന നിഗമനത്തില്‍ പോലീസിനെ എത്തിക്കുകയായിരുന്നു.
ഷൊര്‍ണൂര്‍ ഡി.വൈ.എസ്പി.മുരളീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐ. എം. സുജിത്ത് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ഒന്നരയോടെ എസ്.എം.പി. ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.തൃശൂര്‍ വടക്കാഞ്ചേരി പൊലിസ് അന്വേഷണം നടത്തി വരുന്ന രണ്ട് മോഷണക്കേസുകളിലെ പ്രതി രാജേന്ദ്രനാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി എസ്.ഐ.സുജിത്ത് പറഞ്ഞു. നിലവില്‍ ചാലിശ്ശേരി, പട്ടാമ്പി, ഗുരുവായൂര്‍, കുന്നംകുളം പൊലിസ് സ്റ്റേഷനുകളിലെ 25 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇരുപത് വയസ് മുതല്‍ മോഷണം നടത്തി ശീലിച്ച രാജേന്ദ്രന് മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടു്. മോഷണം നടത്തുന്ന വീടുകളില്‍ നിന്ന് അരി ഉള്‍പ്പെടെയുള്ള നിത്യാപയോഗ സാധനങ്ങളും എടുത്തു കൊണ്ടു പോകുന്ന പതിവുണ്ടു്. മണിച്ചിത്രത്താഴ് പൂട്ടിട്ട വീടുകളിലെ മോഷണമാണ് മണിച്ചിത്രത്താഴ് രാജേന്ദ്രന് എന്ന പേരു് സമ്മാനിച്ചത്. വിനോദ്,സുജേഷ്, ബിജു, സജി എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രത്യേക അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."