HOME
DETAILS
MAL
സൗജന്യ അരി മന്ത്രിയുടെ തന്ത്രമോ?; ഉത്തരവിറക്കാതെ കേരളത്തിന് കേന്ദ്രത്തിന്റെ പ്രഹരം
backup
August 24 2018 | 08:08 AM
തിരുവനന്തപുരം: മഹാപ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്ന കേരളത്തിന് കേന്ദ്രമേല്‍പ്പിക്കുന്ന പ്രഹരം ഇരട്ടിയാകുന്നു. വിദേശ സഹായം വേണ്ടെന്നു വച്ചനടപടിക്കു ശേഷം കേരളത്തിനു സൗജന്യ അരി നല്‍കുന്നതിലും കേന്ദ്രത്തിന്റെ നിസ്സംഗത തുടരുകയാണ്.
ദുരിതമനുഭവിക്കുന്ന കേരളത്തിന് 89, 540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിനായി 223 കോടി രൂപ ആവശ്യപ്പെട്ടത് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് അരി സൗജന്യമാണെന്നു ഭക്ഷ്യ മന്ത്രി റാം വിലാസ് പാസ്വാന്‍ പറഞ്ഞെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല.
ഉത്തരവിറങ്ങാത്തതിനാല്‍ അരി സംസ്ഥാനത്തിന് ആവശ്യസമയത്ത് ലഭിക്കുകയുമില്ല. അതേസമയം 60, 455 മെട്രിക് ടണ്‍ അരി സൗജന്യനിരക്കില്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തിനു കത്തയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."