സംസ്ഥാനത്തെ വീണ്ടെടുക്കാന്‍ കണ്ണൂര്‍ ദേശീയ ആരോഗ്യദൗത്യവും
കണ്ണൂര്‍: സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തെ മറികടക്കാന്‍ കൈകോര്‍ത്ത് കണ്ണൂരിലെ ദേശീയ ആരോഗ്യദൗത്യം ജീവനക്കാരും. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ ദുരിതബാധിതര്‍ക്ക് തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ തയാറായി രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ ആരംഭിച്ച ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സജീവമായി പങ്കെടുത്തു. കലക്ടറേറ്റിലേക്ക് എത്തിക്കൊണ്ടിരുന്ന ദുരിതാശ്വാസത്തിനായുള്ള വിവിധ സാധനങ്ങള്‍ തരം തിരിക്കുന്നതിനും പാക്കറ്റുകളാക്കി കയറ്റി അയക്കുന്നതിനും 15 മുതല്‍ ദേശീയ ആരോഗ്യദൗത്യം ജീവനക്കാര്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് ജില്ലയിലെ മഴക്കെടുതി ബാധിച്ച വിവിധ സ്ഥലങ്ങളിലെ ക്യാംപുകളിലെത്തുകയും വൈദ്യസഹായങ്ങളും കൗണ്‍സലിങ് സേവനങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഓഫിസ് ജീവനക്കാര്‍, പി.ആര്‍.ഒമാര്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങി നൂറോളം ജീവനക്കാരാണ് കലക്ടറേറ്റില്‍ സേവനമനുഷ്ഠിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവ സമാഹരണം ആരംഭിച്ചത് മുതല്‍ ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."