കേസ് ഒത്തുതീര്‍പ്പിനെത്തി: ചെലവിനത്തിലുള്ള 15,000 രൂപ കേരളത്തിനു നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലായ കേരളത്തിനു വേണ്ടി സുപ്രിംകോടതിയില്‍ നിന്നടക്കം സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വ ഉത്തരവിലൂടെ കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ കക്ഷികളോടാണ് കോടതി ചെലവിനത്തിലുള്ള 15,000 രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് വിധിച്ചത്.
ലൈംഗിക പീഡനക്കേസ് നേരിടുന്ന തരുണ്‍ സിങ് എന്നയാളാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ അപൂര്‍വ്വ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇരുകക്ഷികളും പരസ്പരം അറിയുന്നവരും സുഹൃത്തുക്കളുമാണെന്ന് ഹരജിക്കാരന് ചൂണ്ടിക്കാണിച്ചു. തെറ്റിദ്ധാരണ കൊണ്ടാണ് കേസ് കൊടുത്തത്. മധ്യസ്ഥത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നും കേസ് തള്ളണമെന്നുമാണ് ഹരജിക്കാരന് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."