HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: നടപടികള്‍ നിര്‍ത്തിവയ്ക്കണം, സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍
backup
August 21 2020 | 10:08 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അദാനി ഗ്രൂപ്പിന് നല്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എജിയുടെ നിയമോപദേശ പ്രകാരമാണ് ഉപഹരജി നല്‍കിയത്.
അതേസമയം സര്‍ക്കാര്‍ നിയമയുദ്ധം നടത്തിയാലും കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ നേരത്തേ സര്‍ക്കാരിന് എതിരായിരുന്നു വിധി. ടെന്‍ഡര്‍ പ്രകാരമുളള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാല്‍ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."