HOME
DETAILS

ബി.ജെ.പി അനുകൂല നിലപാട്: ഫെയ്‌സ്ബുക്ക് അധികൃതര്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്കു മുമ്പാകെ ഹാജരാവണം

  
backup
August 21 2020 | 10:08 AM

facebook-hate-speech-rules-report-shashi-tharoor-parliament-panel-2020

 

ന്യൂഡല്‍ഹി: ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ വിശദീകരണം നല്‍കാന്‍ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരാവണം. ശശി തരൂര്‍ എം.പി അധ്യക്ഷനായ ഐ.ടി സ്റ്റാന്റിങ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഹാജരാവേണ്ടത്.

വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരായ നിയമങ്ങള്‍ ചില ബി.ജെ.പി നേതാക്കള്‍ക്ക് എതിരേ പ്രയോഗിക്കുന്നതിനെ ഫെയ്‌സ്‌സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനു പിന്നാലെ വന്‍ വിവാദമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സമിതി വിശദീകരണം തേടിയത്.

ഫെയ്‌സ്ബുക്ക് പ്രതിനിധികളെ കൂടാതെ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പ്രതിനിധികളോടും സെപ്റ്റംബര്‍ രണ്ടിന് ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താവിനിമയ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളും ബിഹാര്‍, ജമ്മു കശ്മീര്‍, ഡല്‍ഹി സര്‍ക്കാരുകളുടെ പ്രതിനിധികളും ഹാജരാവണമെന്നും ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ശശി തരൂരിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതതിന് പിന്നാലെയാണ് സമിതിയുടെ നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കടുത്ത വിദ്വേഷം ഉളവാക്കുന്ന പോസ്റ്റുകളിട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്‌സിക്യൂട്ടിവ് എതിര്‍ത്തുവെന്നായിരുന്നു വാര്‍ത്ത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago