HOME
DETAILS
MAL
അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത ചാര്‍ജ് ഈടാക്കിയാല്‍ നടപടി: മന്ത്രി ശശീന്ദ്രന്‍
backup
August 24 2018 | 18:08 PM
കോഴിക്കോട്: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ നിലവിലുള്ള സാഹചര്യം മുതലെടുത്ത് അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍.
അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ.്ആര്‍.ടി.സി ടിക്കറ്റ് നിരക്കിന്റെ പരമാവധി 15 ശതമാനത്തില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
അമിത ചാര്‍ജ് ഈടാക്കാതിരിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ യാത്രക്കാര്‍ കയറുന്ന ഇടങ്ങളില്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."