HOME
DETAILS
MAL
കൊട്ടിക്കലാശത്തിനിടെ അക്രമം: 50 പേര്‍ക്കെതിരേ കേസ്
backup
April 23 2019 | 04:04 AM
മട്ടന്നൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ നഗരത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുഭാഗത്തുമുള്ള 50 പേര്‍ക്കെതിരെ മട്ടന്നൂര്് പൊലിസ് കേസെടുത്തു.
ഞായറാഴ്ച വൈകീട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും അക്രമവുമുണ്ടായത്.ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവര്‍ത്തകര്‍ക്കും മൂന്നു പൊലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. കലാശക്കൊട്ടിനിടെ ബസ് സ്റ്റാന്‍ഡില്‍ നിന്നും എല്‍.ഡി.എഫ്,യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും വടിയും പരസ്പരം വലിച്ചെറിയുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കാന്പൊലിസ് ലാത്തിചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തി. സംഘര്‍ഷത്തില്‍ പൊലിസുകാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."