HOME
DETAILS

എച്ച്.എം.എസ് 350 കോടി രൂപയുടെ സഹായം എത്തിക്കും

  
backup
August 24 2018 | 18:08 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-350-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

 

കൊച്ചി: എച്ച്.എം.എസ് ദേശീയ നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ 350 കോടി രൂപയുടെ സഹായം കേരള ദുരിതാശ്വാസ നിധിയിലേക്ക് സംഘടിപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി തമ്പാന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റയില്‍വേ മേഖലയിലെ എല്ലാ തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനം കേരള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് എച്ച്.എം.എസ് അഭ്യര്‍ഥിച്ചു. വെസ്റ്റേണ്‍ സെന്‍ട്രല്‍ റയില്‍വേ, വെസ്റ്റേണ്‍ റയില്‍വേ, നോര്‍ത്തേണ്‍ റയില്‍വേ എന്നിവിടങ്ങളിലെ മൂന്നുലക്ഷം തൊഴിലാളികളുടെ ദിവസ വേതനമായ നൂറുകോടിയോളം രൂപ ശേഖരിച്ച് എത്തിക്കാന്‍ മാനേജ്‌മെന്റിനോട് യൂനിയന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇവ കൂടാതെ സംഘടനകള്‍ അവരുടെ ഫണ്ടില്‍ നിന്ന് ഓരോ ലക്ഷം രൂപ നല്‍കുന്നുണ്ട്. ആറ് ലക്ഷം അംഗങ്ങളുള്ള കല്‍ക്കരി മേഖലയിലെ കൊയ്‌ല മസ്ദൂര്‍ സഭ ഒരു ദിവസത്തെ വേതനമായ നൂറുകോടി രൂപയും നല്‍കും.
കോള്‍ ഇന്ത്യ ലിമിറ്റഡ് 25 കോടി രൂപ മാനേജ്‌മെന്റ് വകയായി നല്‍കും. തമിഴ്‌നാട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷനും ദിവസ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
ഐ.എല്‍.ഓയുടെ ഇന്ത്യ ഓഫിസ് കേരളത്തില്‍ ട്രേഡ് യൂനിയനുകള്‍ മുഖേന പ്രളയബാധിതരുടെ പുനരധിവാസ പരിപാടികള്‍ തയാറാക്കുന്നതിന് സെപ്റ്റംബറില്‍ പ്രത്യേക സെമിനാര്‍ നടത്തുമെന്നും തമ്പാന്‍ തോമസ് അറിയിച്ചു.
അന്തര്‍ദേശീയ തലത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ നിരസിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago