സി.പി.എം തനിക്കെതിരെ നടത്തിയത് സ്വഭാവഹത്യ; വ്യാജ പ്രചാരണത്തിന്റെ നേതൃത്വം തോമസ് ഐസക്കിന്- എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം നേതൃത്വത്തില്‍ തനിക്കെതിരെ നടത്തിയത് സ്വഭാവഹത്യയെന്നും താന്‍ ആര്‍.എസ്.എസ് ആണെന്നതടക്കമുള്ള പ്രാചരണങ്ങള്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ നടത്തിയത് തോമസ് ഐസക് അടക്കമുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍. കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് എന്നുപോലും പറയുന്നില്ല. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സ്വഭാവ ഹത്യയില്‍ മാത്രം േകന്ദ്രീകരിച്ചുകൊണ്ട് ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ കൊല്ലത്ത് ഉണ്ടായത് രാഷ്ട്രീയ വിവാദങ്ങള്‍ ആയിരുന്നില്ല. തികച്ചും വ്യക്തികേന്ദ്രീകൃതമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല. അഞ്ച് വര്‍ഷം എം.പിയായിരിക്കെ നടത്തിയ വികസപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനാത്മകമായ വിലയിരുത്തലോ സംവാദമോ പൊതുമണ്ഡലത്തില്‍ ഉണ്ടായില്ല. ആകെ ഉണ്ടായ സംവാദങ്ങള്‍, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ വ്യക്തികേന്ദ്രീകൃതമായ ഹത്യ നടത്തുക മാത്രമായിരുന്നു. വ്യക്തിഹത്യയില്‍ കേന്ദ്രീകരിച്ചതിനാല്‍ തന്നെ കൊല്ലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി കാണാന്‍ സി.പി.എം ആഗ്രഹിച്ചില്ല എന്ന് വ്യക്തമാണ്. വ്യക്തിഹത്യയിലൂടെ ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായനേട്ടം കൊയ്യാമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ ഗവേഷണം നടത്തിയാണ് അവര്‍ പ്രചാരണം നടത്തിയത്. എന്നാല്‍ അതെല്ലാം തനിക്ക് ഗുണം ചെയ്‌തെന്നാണ് കരുതുന്നതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."