HOME
DETAILS

ജെ.ഡി.സി പരീക്ഷാ പുനര്‍ മൂല്യനിര്‍ണയത്തില്‍ വന്‍തട്ടിപ്പ്

  
backup
July 20 2016 | 19:07 PM

%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82

തൊടുപുഴ: സംസ്ഥാന സഹകരണ യൂനിയന്റെ കീഴില്‍ നടത്തിവരുന്ന ജെ.ഡി.സി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേഷന്‍) പരീക്ഷാ പുനര്‍ മൂല്യ നിര്‍ണയത്തില്‍ വന്‍തട്ടിപ്പും കോഴയും.  25,000 രൂപവരെ ഓരോ പേപ്പറിനും കൈക്കൂലി നല്‍കിയാണ് പലരും വിജയിക്കുന്നത്. ഇതിനായി ഒരു റാക്കറ്റ് തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സഹകരണ സംഘങ്ങളിലെ ജീവനക്കാരെയാണ് ഈ റാക്കറ്റ് ലക്ഷ്യമിടുന്നത്. ഭരണസമിതിക്ക് നേരിട്ട് നിയമനം നടത്താവുന്ന ജൂനിയര്‍ ക്ലര്‍ക്കിന് താഴെയുള്ള പ്യൂണ്‍, അറ്റന്‍ഡര്‍, നൈറ്റ് വാച്ചുമാന്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നേടിയശേഷമാണ് ജെ.ഡി.സി കോഴ്‌സിന് പോകുന്നത്.

കോഴ്‌സ് പാസായാല്‍ ക്ലര്‍ക്ക്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് പ്രമോഷന്‍ നേടാന്‍ കഴിയും. പത്താംക്ലാസ് യോഗ്യത ആവശ്യമുള്ള കോഴ്‌സിന്റെ കാലാവധി 10 മാസമാണ്. എട്ട് മാസത്തെ തിയറിയും രണ്ടു മാസത്തെ ട്രെയിനിങുമാണ് കോഴ്‌സിലുള്ളത്. ശമ്പളമില്ലാത്ത അവധിയെടുത്താണ് ഇവര്‍ കോഴ്‌സിന് ചേരുന്നത്. ബാങ്കിങ്, ഓഡിറ്റിങ്, ലോ, മാനേജ്‌മെന്റ്, അക്കൗണ്ടന്‍സി ആന്‍ഡ് കോസ്റ്റിങ് തുടങ്ങി ഒന്‍പത് പേപ്പറുകളാണ് പാസാകേണ്ടത്. ഇതില്‍ പലതും ബി.കോം നിലവാരത്തിലുള്ള സിലബസാണ്. പാസാകേണ്ട മിനിമം മാര്‍ക്കായ 35 പോലും നേടാന്‍ കഴിയില്ല. പലര്‍ക്കും പല പേപ്പറിനും 10 ല്‍ താഴെ മാര്‍ക്കാണ് ലഭിക്കുന്നത്. തുടര്‍ന്ന് ഒരു പേപ്പറിന് 500 രൂപാ വീതം അടച്ചാല്‍ റീവാല്യുവേഷന് നല്‍കാം. ഈ അവസരത്തിലാണ് ഏജന്റുമാരുടെ പ്രവര്‍ത്തനം. റീവാല്യുവേഷന്‍ നടത്തുന്നയാളുകളെ ഇവര്‍ കണ്ടെത്തി കൈക്കൂലി നല്‍കുകയാണ്. ഓരോ ജില്ലകളിലും ഇതിനായി പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ജെ.ഡി.സിക്ക് തുല്യമെന്ന് അവകാശപ്പെടുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗക്കയറ്റം നേടുന്നവരുമുണ്ട്. സഹകരണ സംഘം ഭരണസമിതികളുടെ  ഒത്താശയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജെ.ഡി.സി കോഴ്‌സിന് പോകുമ്പോള്‍ ശമ്പളമില്ലാത്ത അവധിയെടുക്കണമെന്നാണ് ചട്ടം.

എന്നാല്‍ പല സംഘങ്ങളിലും അറ്റന്റന്‍സ് മാര്‍ക്ക് ചെയ്ത് ശമ്പളം പറ്റുന്നുമുണ്ട്.  സഹകരണ നിയമത്തിലെ വകുപ്പ് 80  പ്രകാരവും ചട്ടം 183, 186, 187  പ്രകാരമുള്ള പ്രായപരിധിയും നിര്‍ബന്ധമായും പാലിക്കണമെന്ന നിര്‍ദേശവും അവഗണിക്കുകയാണ്.   ഇങ്ങനെ നിയമനം ലഭിച്ചവര്‍ക്ക് സംഘം ഉണ്ടാക്കിയിട്ടുള്ള പോഷക വിഭാഗം ഉപനിബന്ധന മറയാക്കി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നു. സഹകരണ മേഖലയിലെ ഭരണസമിതികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം പലപ്പോഴും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങാകുകയാണ്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങളിലെ അഴിമതി ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ പരീക്ഷാബോര്‍ഡ് രൂപീകരിച്ചത്. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറാണ് പരീക്ഷാ ബോര്‍ഡിന്റെ സെക്രട്ടറി. എന്നാല്‍ ഭൂരിപക്ഷം സഹകരണ ബാങ്ക് ഭരണസമിതികളും ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലെ ഒഴിവുകള്‍  സഹകരണ പരീക്ഷാബോര്‍ഡിനെ അറിയിക്കാന്‍ തയാറാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago