സി.പി.ഐ കൗണ്‍സിലര്‍ രണ്ടിടത്ത് വോട്ട് ചെയ്‌തെന്ന്: പരാതിയുമായി യു.ഡി.എഫ്
കായംകുളം: കായംകുളം നിയോജക മണ്ഡലത്തിലെ 82,89 ബൂത്തുകളില്‍ കായംകുളം നഗരസഭാ കൗണ്‍സിലറായ മുഹമ്മദ് ജലീല്‍ വോട്ട് ചെയ്തതായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ് ജോണ്‍സണ്‍ ഏബ്രഹാം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
നെല്ല് ഗവേഷണ കേന്ദ്രത്തില്‍ 89ാം ബൂത്തില്‍ 800ാം ക്രമനമ്പര്‍ പ്രകാരം ആദ്യം വോട്ട് ചെയ്യുകയും പിന്നീട് കൊയ്പ്പള്ളി കാരണ്‍മ സ്‌കൂളിലെ കാഞ്ഞിക്കലേത്ത് ബൂത്ത് നമ്പര്‍ 82ല്‍ ക്രമനമ്പര്‍ 636 പ്രകാരവും ജലീല്‍ പെരുമ്പളത്ത് വോട്ട് ചെയ്തതായാണ് പരാതി.
പരാതിക്കൊപ്പം കായംകുളം നിയോജകമണ്ഡലത്തിലെ 82,89 ബൂത്തുകളിലെ വോട്ടര്‍ പട്ടികയുടെ കോപ്പികൂടി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധിയായ ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങളെകുറിച്ച് നല്ല അവബോധമുണ്ടെന്നിരിക്കെ ഇരട്ടവോട്ടു ചെയ്ത കൗണ്‍സിലര്‍ക്കെതിരേ ജനപ്രാധിനിത്യ നിയമപ്രകാരം അന്വേഷണം നടത്തി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് പരാജയം ഉറപ്പാക്കിയ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ കശാപ്പു ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."