പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട്: സംസ്ഥാനത്തെ 14 ജില്ലകളിലെയും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ പട്ടികജാതി വികസന ഓഫിസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ 18നും 40നുമിടയില്‍ പ്രായമുള്ളവരും പ്ലസ്ടു പാസായവരുമായിരിക്കണം. ഓരോ ജില്ലയിലെയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നാണ് നിയമിക്കുക. എസ്.എസ്.എല്‍.സിയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50 വയസ്.
മൂന്നു വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താല്‍പ്പര്യമുള്ളവര്‍ 30ന് മുന്‍പായി ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫിസ്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."