ഗുജറാത്ത് സര്‍ക്കാരിനെതിരേ ഒന്നും പറയാത്തത് ഭാഗ്യമായി കരുതണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഇര ബില്‍കിസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്കാന് വിധിച്ച കോടതി ഗുജറാത്ത് സര്‍ക്കാരിനെതിരേ ഒന്നും പറയാത്തത് ഭാഗ്യമായി കരുതണമെന്നും സുപ്രിം കോടതി.
ഗുജറാത്ത് വംശഹത്യയുടെ ഇര ബില്‍കിസ് ബാനു കേസിന്റെ വിധിന്യായത്തിലാണ് ഗുജറാത്ത് സര്‍ക്കാരിനെതിരേ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി ഇങ്ങനെ പറഞ്ഞത്.
കലാപം മൂലം വീടും മറ്റും നഷ്ടപ്പെട്ട ബല്കിസിന് അവരുടെ താല്പര്യം കൂടി പരിഗണിച്ച് സ്ഥിരതാമസം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. 2002 മുതല്‍ സ്ഥിരതാമസ സൗകര്യമില്ലാതെ പലയിടത്തായി താമസിച്ചു വരികയാണ് ബല്കിസും കുടുംബവും ഇപ്പോള്‍.
കഴിഞ്ഞതവണ കേസ് പരിഗണിക്കവെ, ഗുജറാത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ബല്‍കിസ് നിരസിച്ചിരുന്നു.
2002 ഗുജറാത്ത് വംശഹത്യയ്ക്കിടെ രണ്ദിക്പൂര് ഗ്രാമത്തില്‍ അന്ന് 19 കാരിയായ ബല്കിസിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും രണ്ടുവയസുള്ള കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസില്‍ 11 പേരെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
എന്നാല്‍ കേസ് അട്ടിമറിച്ച അഞ്ചു പൊലിസ് ഉദ്യോഗസ്ഥര്‍, രണ്ടു ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ ബോംബെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇത് ചോദ്യം ചെയ്ത് ബല്‍കിസ് സുപ്രിംകോടതിയെ സമീപിക്കുകയും പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."