ഇ-പോസ് മെഷിന്‍ പണികൊടുത്തു: ആപ്പിലായി റേഷന്‍കടക്കാര്‍
കൊല്ലം: ഓണക്കാലത്ത് ഇ-പോസ് മെഷിന്റെ നെറ്റ്‌വര്‍ക്ക് തകരാറായതോടെ റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും നട്ടംതിരിഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി സംസ്ഥാനത്ത് മിക്കയിടത്തും റേഷന്‍ വാങ്ങാനെത്തുന്നവര്‍ വെറുംകൈയോടെ മടങ്ങേണ്ടുന്ന സ്ഥിതിയായിരുന്നു.
ഇ-പോസ് മെഷിനില്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയശേഷം വിരലടയാളം പതിക്കും. തുടര്‍ന്ന് മെഷിനില്‍നിന്നു 'ബീപ്' ശബ്ദം വന്ന ശേഷം നെറ്റ്‌വര്‍ക്ക് ശരിയാണെങ്കില്‍ മാത്രമേ റേഷന്‍ സാധനങ്ങളുടെ ബില്ല് രേഖപ്പെടുത്തി ഉപഭോക്താവിന് സാധനങ്ങള്‍ നല്‍കാന്‍ കഴിയൂ. എന്നാല്‍ നെറ്റ്‌വര്‍ക്ക് തടസപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങുകയായിരുന്നു.
ചില റേഷന്‍ കടകളില്‍ ഇടക്കിടെ നെറ്റ്‌വര്‍ക്ക് തടസപ്പെടുന്നത് റേഷന്‍ വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ഇടക്ക് നെറ്റ്‌വര്‍ക്ക് ശരിയാകുമ്പോള്‍ റേഷന്‍ വിതരണം നടക്കാറുണ്ടെങ്കിലും പലയിടത്തും രാവിലെ മുതല്‍ റേഷന്‍കടകളില്‍ നെറ്റ്‌വര്‍ക്ക് തകരാറ് കാരണം റേഷന്‍ വിതരണം നടക്കാത്ത സ്ഥിതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."