ചെല്‍സിക്ക് സമനിലക്കുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്ക് സമനിലക്കുരുക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ ബേണ്‍ലിയാണ് ചെല്‍സിയെ 2-2 സമനിലയില്‍ തളച്ചത്.
സ്വന്തം മൈതാനത്ത് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ചെല്‍സി ഇതോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് തുലച്ചത്. ലീഗില്‍ 35 മത്സരങ്ങള്‍ കളിച്ച ചെല്‍സി 67 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ടോട്ടനത്തിനും 67 പോയിന്റാണുള്ളത്. ജയിച്ചാല്‍ ചെല്‍സിക്ക് ടോട്ടനത്തെ മറികടന്ന് മൂന്നാമതെത്താന്‍ കഴിയുമായിരുന്നു.
ആദ്യ പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും വീണത്. എട്ടാം മിനുട്ടില്‍ ഹെന്ഡ്രിക്കിലൂടെ ബേണ്‍ലിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 12ാം മിനുട്ടില്‍ കാന്റെയിലൂടെ തിരിച്ചടിച്ച ചെല്‍സി 14ാം മിനുട്ടില്‍ ഹിഗ്വയിനിലൂടെ ഗോള്‍ നേടി ലീഡെടുത്തു. പക്ഷേ ചെല്‍സിയുടെ മേധാവിത്വത്തിന് 10 മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 24ാം മിനുട്ടില്‍ ബാര്ണസിലൂടെ ബേണ്‍ലി തിരിച്ചടിച്ചു (2-2).
മത്സരത്തില്‍ തികച്ചും മേധാവിത്വം പുലര്‍ത്താന്‍ ചെല്‍സിക്ക് കഴിഞ്ഞെങ്കിലും ഗോള്‍ നേടാന്‍ ബേണ്‍ലി പ്രതിരോധം അനുവദിച്ചില്ല. ലീഗില്‍ 15ാം സ്ഥാനത്താണ് ബേണ്‍ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."