'ആര്‍ക്കും ഇനി സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല, ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തൂ:മോദിയെ വിമര്‍ശിച്ച് ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. കേന്ദ്രസര്‍ക്കാര്‍ കള്ളം പറയാത്ത ഒറ്റദിവസം പോലുമില്ലെന്ന് ഫറൂഖ് അബ്ദുല്ല കുറ്റപ്പെടുത്തി. ഇത് ഗാന്ധിയുടെ ഇന്ത്യ അല്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.
'ആര്‍ക്കും ഇനി ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ല,' ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് ഒരുദിവസം മുന്‍പ് താന്‍ പ്രധാനമന്ത്രിയെ കണ്ടുസംസാരിച്ചിരുന്നെന്നും എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തെ കുറിച്ച് ചെറിയൊരു സൂചനപോലും പ്രധാനമന്ത്രി തനിക്ക് നല്‍കിയിരുന്നില്ലെന്നും ഫറൂഖ് പറഞ്ഞു. തൊട്ടടുത്ത ദിവസം പെട്ടെന്ന് കുറേയധികം സൈന്യം കശ്മീരിലെത്തുകയും അമര്‍നാഥ് യാത്ര റദ്ദ് ചെയ്യുകയും വിനോദ സഞ്ചാരികളെ കശ്മീരിന് പുറത്താക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താനും യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും പ്രധാനമന്ത്രിയോട് താന്‍ വീനിതമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
83കാരനായ അബ്ദുല്ലയെ മാര്‍ച്ചിലാണ് തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് മകന്‍ ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളോടൊപ്പം ഫാറൂഖ് അബ്ദുല്ലയെയും തടങ്കലിലാക്കുകയായിരുന്നു. രാജ്യത്തോടൊപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ടും തടവിലാക്കിയത് വിചിത്രമായി തോന്നി. തടവിലായതോടെ നേത്രരോഗ വിദഗ്ധനെ കാണാന്‍ പോലും അപേക്ഷിക്കേണ്ടിവന്നു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."