സേവനങ്ങളില്‍ വീഴ്ച: മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ക്ക് മുന്നില്‍ ഉത്തരേന്ത്യന്‍ തീര്‍ഥാടകരുടെ പരാതി
മക്ക: ഹാജിമാര്‍ക്ക് നല്‍കിയ സേവനങ്ങളില്‍ വീഴ്ച വരുത്തിയത് നേരിട്ടു കണ്ടണ്ടു ബോധ്യപ്പെട്ട മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ ബന്ധപ്പെട്ട അധികൃതരെ വിളിച്ചുവരുത്തി ശാസിച്ചു. തമ്പുകളിലെത്തിയ ഗവര്‍ണര്‍ക്ക് മുന്നില്‍ ഉത്തരേന്ത്യക്കാരായ ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉര്‍ദുവില്‍ തങ്ങളുടെ പരാതികളുടെ ഭാണ്ഡമഴിച്ചു. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും മറ്റു സേവനങ്ങളില്‍ വീഴ്ചകളുള്ളതായും സര്‍വിസ് സ്ഥാപന അധികൃതര്‍ തങ്ങളുടെ ആവലാതികള്‍ ഗൗനിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ ഗവര്‍ണര്‍ക്കു മുന്നില്‍ പരാതിപ്പെട്ടു. പരാതി ബോധ്യപ്പെട്ട ഡെപ്യൂട്ടി ഗവര്‍ണര്‍ ഇക്കാര്യം നടപ്പിലാക്കേണ്ടണ്ട മുതവ്വിഫ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു.
ഹജ്ജിനുള്ള ബാഹ്യമായ സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട സഊദി ഭരണകൂടവും നല്‍കുന്നത്. എന്നാല്‍, ഹാജിമാര്‍ക്ക് നല്‍കേണ്ടണ്ട മറ്റു സൗകര്യങ്ങള്‍ മുതവ്വിഫുമാരാണ് ഏര്‍പ്പെടുത്തേണ്ടണ്ടത്. ഇക്കാര്യത്തില്‍ മുത്വവ്വിഫുമാര്‍ വേണ്ടണ്ട രീതിയില്‍ കാര്യങ്ങള്‍ സൗകര്യപ്പെടുത്തിയില്ലെന്നാണ് ഹാജിമാര്‍ പരാതിപ്പെട്ടത്.സ്ഥാപന അധികൃതര്‍ നിരത്തിയ ന്യായീകരണങ്ങള്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ തള്ളിക്കളഞ്ഞു. ന്യായീകരണങ്ങള്‍ തനിക്ക് കേള്‍ക്കേണ്ടണ്ടതില്ലെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുകയാണ് വേണ്ടണ്ടതെന്നും വീഴ്ചകള്‍ അംഗീകരിക്കില്ലെന്നും സര്‍വിസ് സ്ഥാപന അധികൃതരോട് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ കഴിയുന്ന തമ്പില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ സന്ദര്‍ശിക്കുന്നതിന്റെയും ഗവര്‍ണര്‍ക്കു മുന്നില്‍ തീര്‍ഥാടകര്‍ പരാതിപ്പെടുന്നതിന്റെയും സര്‍വിസ് സ്ഥാപന അധികൃതരെ ഗവര്‍ണര്‍ ശാസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപിങ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മിന ടെന്റുകളില്‍ നല്‍കിയ ഭക്ഷണം തീരെ മോശമായിരുന്നെന്ന് പൊതുവെ ഹാജിമാര്‍ പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."