HOME
DETAILS
MAL
വസൂരി പടരുന്നു; അന്വേഷണത്തിന് ഉത്തരവിട്ടു
backup
April 23 2019 | 21:04 PM
മുംബൈ: നഗരത്തില്‍ വസൂരി പടര്‍ന്നുപിടിക്കുന്നത് ജനങ്ങളില്‍ ഭീതിപരത്തുന്നു. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. പുതുതായി 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജനുവരി മുതലാണ് രോഗം ഭീതിയുണര്‍ത്തുന്ന രീതിയില്‍ പടര്‍ന്നുപിടിക്കുന്നത് കണ്ടെത്തിയത്. അതേസമയം, പ്രതിരോധ നടപടികള്‍ കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചെങ്കിലും ഇതിനോട് അനുകൂല നടപടി സ്വീകരിക്കാന്‍ പലരും വിമുഖത കാണിക്കുന്നതായി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് എക്സിക്യൂട്ടിവ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പത്മജ കെസ്കാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."