രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചു
ന്യൂഡല്‍ഹി: ശ്രീലങ്കയെ ഞെട്ടിച്ച സ്ഫോടന പരമ്പരയില്‍ പരുക്കേറ്റ രണ്ട് ഇന്ത്യക്കാര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. എ. മാരെഗൗഡ, എച്ച്. പുട്ടരാജു എന്നിവരാണ് ഇന്നലെ മരിച്ചത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലര്‍ ഇന്നലെയും മരിച്ചിട്ടുണ്ട്.
എന്‍.ഐ.എ സംഘം
ശ്രീലങ്കയിലേക്ക്
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പഠിക്കാനായി എന്‍.ഐ.എയുടെ പ്രത്യേക സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് എന്‍.ഐ.എ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി.ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തി സ്ഫോടനം സംബന്ധിച്ച് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. എല്‍.ടി.ടി.ഇയുടെ തകര്‍ച്ചക്കുശേഷം ശ്രീലങ്കയില്‍ ഇത്തരത്തിലുള്ള ഒരു ആക്രമണം ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."