HOME
DETAILS

ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  
backup
April 23 2019 | 21:04 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1

 

കൊളംബോ: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഇസ്്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എല്‍) ഏറ്റെടുത്തു. പക്ഷേ, സംഘടനയുടെ ന്യൂസ് പോര്‍ട്ടലായ അമാഖ് വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ആക്രമണത്തില്‍ ഐ.എസിനു പങ്കുള്ളതിന്റെ തെളിവുകള്‍ ഇല്ല.


ശ്രീലങ്കയിലെ ക്രൈസ്തവരെയും മന്ത്രിസഭയിലെ അംഗങ്ങളെയും ലക്ഷ്യമിട്ട് രണ്ടുദിവസം മുന്‍പ് ആക്രമണം നടത്തിയവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പോരാളികളാണെന്നാണ് അമാഖ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ലങ്കയിലെ രണ്ട് ചെറുകിട മുസ്‌ലിം സംഘടനകളായ നാഷനല്‍ തൗഹീദ് ജമാഅത്ത്(എന്‍.ടി.ജെ), ജംഇയ്യത്തുല്‍ മില്ലത്തു ഇബ്‌റാഹിം(ജെ.എം.ഐ) എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.അതിനിടെ, നെഗൊംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ചാവേര്‍ ബോംബ് എന്നു സംശയിക്കപ്പെടുന്നയാള്‍ കയറുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ ഒരു യുവാവ് വലിയ ബാഗുമായി ഹാളിലേക്ക് കടക്കുന്നതാണ് വിഡിയോയിലുള്ളത്. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യം വിഡിയോയിലില്ല.


ആക്രമണത്തിനു പിന്നിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ മക്കളായ രണ്ടു സഹോദരന്മാരാണെന്ന് പൊലിസ് എ.എഫ്.പിയോട് പറഞ്ഞു. ഷാന്‍ഗ്രി ലാ, സിനമോന്‍ ഗ്രാന്റ് ഹോട്ടലുകളില്‍ അതിഥികളെന്ന വ്യാജേന ഇരുവരും കയറുകയായിരുന്നു. നാലാമതൊരു ഹോട്ടല്‍ കൂടി ലക്ഷ്യമിട്ടിരുന്നെങ്കിലും സ്‌ഫോടനം നടക്കാതെപോയി.അതേസമയം, സ്‌ഫോടനങ്ങളില്‍ പെട്ട് 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുനിസെഫ് വക്താവ് ക്രിസ്‌റ്റൊഫെ ബൊലീറ വ്യക്തമാക്കി. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി ഉയര്‍ന്നു. 375 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കൊളംബോയില്‍ കൂട്ടമായി ഒന്നിച്ച് സംസ്‌കരിച്ചു. ആയിരത്തിലേറെ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പൂക്കളുമായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ എത്തിയിരുന്നു.

 

സ്‌ഫോടനങ്ങള്‍ ക്രൈസ്റ്റ് ചര്‍ച്ച്
വെടിവയ്പിനുള്ള തിരിച്ചടി

കൊളംബോ: ശ്രീലങ്കയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനങ്ങള്‍ നടത്തിയത് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയില്‍ നടന്ന വെടിവയ്പിനുള്ള പ്രതികാരമാണെന്ന് ശ്രീലങ്കന്‍ ഉപ പ്രതിരോധമന്ത്രി റുവാന്‍ വിജെവര്‍ധനെ. പ്രാഥമിക അന്വേഷണം ഇതാണ് കാണിക്കുന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. മാര്‍ച്ച് 15ന് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളിലെ 50 പേരെയായിരുന്നു തോക്കുധാരി വെടിവച്ചു കൊന്നത്.

 

 

രണ്ടു മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ്
നല്‍കിയിരുന്നെന്ന് ഇന്ത്യ


കൊളംബോ: ശ്രീലങ്കയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍േപ ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം ശ്രീലങ്കയിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ഭീകരാക്രമണസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയവും ഇതു ശരിവയ്ക്കുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ നാലിനും 20നും മുന്നറിയിപ്പുകള്‍ നല്‍കിയെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.


അതിനിടെ, ഇന്ത്യ മുന്നറിയിപ്പു നല്‍കിയ കാര്യം ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്ഥിരീകരിച്ചു.
ഇത് ഗൗരവത്തിലെടുക്കുന്നതില്‍ തങ്ങള്‍ക്കു വീഴ്ച പറ്റിയതായി അദ്ദേഹം സമ്മതിച്ചു.


ഭീകരാക്രമണമുണ്ടായ പഞ്ചനക്ഷത്ര ഹോട്ടല്‍ ഷാന്‍ഗ്രി ലാ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago