ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയയെന്ന് സംശയം
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ ബാധയെന്ന് സംശയം. തൂണേരി സ്വദേശിനിയാണ് ഡിഫ്തീരിയ ലക്ഷണങ്ങളോടെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തി ചികിത്സ തേടിയത്. ഇന്നലെയും നാലുപേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. ദിവസേന ഡിഫ്തീരിയ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി.
ജില്ലയില്‍ ഇതുവരെ ഡിഫ്തീരിയ ബാധിച്ച് 34 പേരാണ് വിവിധ ആശുപത്രികളില്‍ പരിശോധയിലുള്ളത്. ഇവരില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 1456 പേരാണ് പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 28 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി. വയറിളക്കം ബാധിച്ച് 422 പേര്‍ ചികിത്സ തേടി. ഇതില്‍ 10 പേര്‍ കിടത്തി ചികിത്സയിലാണ്. ഇന്നലെ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ബീച്ച് ആശുപത്രിയിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."