HOME
DETAILS
MAL
സഫീര്‍ വധക്കേസിലെ സാക്ഷിക്കെതിരേ വധഭീഷണി
backup
August 26 2018 | 04:08 AM
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ എം.എസ്.എഫ് പ്രവര്ത്തകന് വരോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതക കേസിലെ സാക്ഷിക്കെതിരെ വധഭീഷണിയും അക്രമണവും. പരുക്കേറ്റ സാക്ഷി കുന്തിപ്പുഴ സ്വദേശി മന്‍സൂറിനേയും കുടുംബത്തേയും മണ്ണാര്‍ക്കാട്ടെ ആസ്പത്രയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ചിറപറമ്പില്‍ അക്ബറും സംഘവും തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യതായും, വീട്ടില്‍ കയറി അക്രമിച്ചതായും മന്‍സൂര്‍ പറയുന്നു.
എന്നാല്‍ മന്‍സൂറും സംഘവും തന്നെ അക്രമിച്ചുവെന്നാരോപിച്ച് അക്ബറും ആസ്പത്രിയില്‍ ചികിത്സ തേടി. സഫീര്‍ വധക്കേസ് വിചാരണ നടക്കാനിരിക്കെയാണിത്. സംഭവത്തെ തുടര്‍ന്ന് കുന്തിപ്പുഴയില്‍ വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."