ലൈഫ് മിഷനില്‍ അട്ടിമറി; റെഡ് ക്രസന്റിനു പകരം കരാര്‍ ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറല്‍
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവന്നു. ലൈഫ് മിഷന് പദ്ധതിയ്ക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല എന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണ്.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും കോണ്‍സുല്‍ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാറുമായുള്ള കരാര്‍ ഉണ്ടാക്കിയത് ജൂലൈ 11നാണ്. ടെന്‍ഡറിലെ മികച്ച ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കരാറെന്നാണ് പരാമര്‍ശം. 7മില്യണ്‍ ദര്ഹത്തിന്റെയാണ് കരാര്‍.
ധാരണാപത്രം അനുസരിച്ച് കരാര്‍ വേണ്ടത് യൂണിടെകും റെഡ്ക്രസന്റും തമ്മിലാണ്. എന്നാല്‍ ഉപകരാര്‍ നല്കിയപ്പോള് റെഡ്ക്രസന്റും സര്‍ക്കാരും ചിത്രത്തിലില്ലാതാകുകയും കോണ്‍സുലേറ്റും യൂണിടെകുമായുള്ള കരാറായി മാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."