കുറാഞ്ചേരി ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് നഗരസഭയുടെ ആദരം
വടക്കാഞ്ചേരി: 19 പേരുടെ മരണത്തിനു വഴിവച്ച കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രാവും പകലും ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ നഗരസഭ ആദരിച്ചു. നാടിന്റെ കണ്ണീരൊപ്പാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ടിപ്പര്‍, ഹിറ്റാച്ചി, ജെസിബി ഡ്രൈവര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരെയാണ് ആദരിച്ചത്. കനത്ത മഴയെയും മുന്നിലുള്ള ദുരന്തഭീക്ഷണിയെയും അതിജീവിച്ചായിരുന്നു 70 അംഗ സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം.
ഇന്നലെ രാവിലെ പാര്‍ളിക്കാട് ഗവ. യു.പി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി എം.പി ഡോ. പി.കെ ബിജു ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, പ്രതിപക്ഷ നേതാവ് കെ. അജിത്കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എന്‍ ലളിത, ലൈല നസീര്‍, ജയ പ്രീത മോഹന്‍, കൗണ്‍സിലര്‍മാരായ ചന്ദ്രമോഹന് കുമ്പളങ്ങാട്, പി.ആര് അരവിന്ദാക്ഷന്, ടി.വി സണ്ണി, നളിനി വത്സന്, നൗഷബ ജബ്ബാര്‍, പി.എന്‍ ജയന്തന്, പി. ഉണ്ണികൃഷ്ണന്, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, ജിജോ കുരിയന്‍, കെ.എം മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."