ചാവക്കാട് താലൂക്കില്‍ ക്യാംപുകളില്‍ 12,649 പേര്‍
ചാവക്കാട്: പ്രളയം ആരംഭിച്ച് പത്ത് ദിനം പൂര്‍ത്തിയാകുമ്പേള്‍ താലൂക്ക് പരിധിയില്‍ മാറ്റി താമസിപ്പിച്ചവരില്‍ ബാക്കിയുള്ളത് 3,838 കുടുംബങ്ങള്‍. ചാവക്കാട് താലൂക്ക് പരിധിയില്‍ ഗുരുവായൂര്‍, മണലൂര്‍, നാട്ടിക മേഖലകളിലെ 19 വില്ലേജുകളിലായി അവശേഷിക്കുന്നത് 66 ദുരിതാശ്വസ ക്യാംപുകളാണ്.
താലൂക്ക് അധികൃതര്‍ വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് തയാറാക്കിയ കണക്കനുസരിച്ച് 3838 കുടുംബങ്ങളിലായി 12,649 പേരാണ് ഈ ഓണദിനത്തിലും തിരിച്ചുപോകാനാകാതെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. താലൂക്കില്‍ കഴിഞ്ഞ പതിനാറ് മുതല്‍ ആരംഭിച്ച 115 ക്യാംപുകളില്‍ ഇതിനകം 49 ക്യാംപുകളിലെ 2,346 കുടുംബങ്ങളിലെ 8,888 പേര്‍ക്ക് മാത്രമാണ് തിരിച്ചുപോകാനായത്.
വീടുകളിലെ വെള്ളക്കെട്ട് പൂര്‍ണമായും താഴാതെയും വാസയോഗ്യമാകാതെയുമാണ ്പല കുടുംബങ്ങളും തിരിച്ചുപോകാതെ ക്യാംപില്‍ തന്നെ കഴിയുന്നത്. ചാവക്കാട് മണത്തല വില്ലേജില്‍ രണ്ട് ക്യാംപുകളിലായി 100 കുടുംബങ്ങളാണ് തിരിച്ചുപോകാനുള്ളത്. ഗുരുവായൂര്‍, തൈക്കാട്, വലപ്പാട് വില്ലേജുകളില്‍ ക്യാംപുകളില്ല. എന്നാല്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ ക്യാംപുകളുള്ളത് മുല്ലശേരിയിലാണ്. ഇവിടെ 11 ക്യാംപുകളിലായി 328 കുടുംബങ്ങളും 1304 ആളുകളാണ് താമസിക്കുന്നത്. എന്നാല്‍ എട്ട് ക്യാംപുകളുള്ള വാടാനപ്പള്ളി വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത്. 879 കുടുംബങ്ങളിലായി 2979 പേരാണിവിടെ കഴിയുന്നത്. കടപ്പുറം, എളവള്ളി വില്ലേജുകളില്‍ ഓരോ ക്യാംപുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരുമനയൂര്‍ വില്ലേജിലെ നാഷനല്‍ ഹുദാ സ്‌കൂള്‍ ക്യാംപ് പോലെ പലയിടത്തും ശനിയാഴ്ച വൈകുന്നേരത്തോടെ തിരിച്ചുപോക്കുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."