HOME
DETAILS
MAL
മലയോരത്ത് ചുഴലിക്കാറ്റില്‍ പോളിങ് ബൂത്ത് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരുക്ക്
backup
April 24 2019 | 03:04 AM
കുന്നുംകൈ: മലയോരത്ത് ചുഴലിക്കാറ്റും കനത്ത മഴയും കാരണം പോളിങ് ബൂത്ത് തകര്‍ന്നു. പരപ്പ ബിരിക്കുളം 180-ാം നമ്പര്‍ ബൂത്താണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
ശക്തമായ മഴയും വീശിയടിച്ച ചുഴലി കാറ്റും സ്കൂളിന്റെ ഷെഡ് പൂര്‍ണമായും തകര്‍ന്നു. ഇതോടെ പോളിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഏറെസമയം കഴിഞ്ഞാണ് പോളിങ് പുനരാരംഭിച്ചത്.
ശക്തമായ കാറ്റില്‍ സ്കൂളിന്റെ ഓടുകള്‍ ദേഹത്ത് വീണ് വോട്ടു ചെയ്യാന്‍ ക്യൂ നിന്നിരുന്ന ബിരിക്കുളത്തെ ഉഷ, വരഞ്ഞൂരിലെ ചന്ദ്രാവദി എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ നീലേശ്വരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."